കമ്പിൽ: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയർത്തി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനെ തുടർന്ന് നടന്ന ശാഖാ സമ്മേളനങ്ങൾക്ക് പിന്നാലെ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം പന്ന്യങ്കണ്ടി ലത്വീഫിയ്യ അറബിക് കോളേജ് കാമ്പസിൽ മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്
മൻസൂർ പാമ്പുരുത്തി പതാക ഉയർത്തിയതോടെ സമ്മേളനങ്ങൾക്ക് തുടക്കമായി. മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ സി എം കെ ജമാലിന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് പ്രഭാഷണം നടത്തുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നെല്ലൂർ ഉപഹാര സമർപ്പണം നിർവഹിച്ചു. പ്രയാസമനുഭവിക്കുന്ന പഞ്ചായത്തിലെ മൂന്നു പ്രവർത്തകർക്കുള്ള പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായ വിതരണം ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കമ്പിൽ, റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുക്‌താർ പി ടി പി നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, തളിപ്പറമ്പ് മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് ടി വി അബ്ദുൽ ഗഫൂർ, എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം സംസാരിച്ചു. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഇസ്മായിൽ കായച്ചിറ സ്വാഗതവും പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സെക്രട്ടറി ടി പി നിയാസ് നന്ദിയും പറഞ്ഞു.


തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിഅംഗം ഹംസ മൗലവി പള്ളിപ്പറമ്പ് പ്രാർത്ഥന ക്ക് നേതൃത്വം നൽകി. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗിന്റെ പ്രവർത്തന റിപ്പോർട്ട് പ്രകാശനം തളിപ്പറമ്പ് മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ട്രഷറർ ഉനൈസ് എരുവാട്ടിയും, മെമ്പർഷിപ്പ് ഐഡി കാർഡ് പ്രകാശനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാമും നിർവഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ കെ മുഹമ്മദ് കുട്ടി ഹാജി, കെ ശാഹുൽ ഹമീദ്, നസീർ പി കെ പി, അന്തായി ചേലേരി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീർ കോടിപ്പൊയിൽ, അബ്ദു പന്ന്യങ്കണ്ടി, ലത്തീഫ് പള്ളിപ്പറമ്പ്, എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഹാദി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന പുതിയ കമ്മിറ്റി രൂപീകരണത്തിന്
റിട്ടേണിംഗ് ഓഫീസർ എൻ യു ഷഫീഖ് മാസ്റ്റർ നേതൃത്വം നൽകി.കെ സി മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു
Muslim Youth League Kolacherry Panchayat meeting concludes